കൊച്ചി: മോട്ടോര്‍ സൈക്കിള്‍ ഇതിഹാസമായ ജാവ സംസ്ഥാനത്ത് മൂന്നു പുതിയ ഡീലര്‍ഷിപ്പുകള്‍ കൂടി തുറന്നു. കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലാണ് പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചത്.
ഇതോടെ കേരളത്തില്‍ ഇപ്പോള്‍ ആറ് ഡീലര്‍ഷിപ്പുകളായി. ഇന്ത്യയില്‍ 61-ഉം. കൊല്ലത്ത് പള്ളിമുക്ക് മലയാളം മൊബൈല്‍സിലും, ആലപ്പുഴ തിരുവമ്പാടിയില്‍ മോട്ടോര്‍ ബ്രാന്‍ഡ് ഓട്ടോമൊബൈല്‍സിലും തൃശ്ശൂര്‍ പുഴയ്ക്കല്‍ റോഡിലെ ക്ലാസിക് മോട്ടോഴ്സിലും ആണ് പുതിയ ഡീലര്‍ഷിപ്പുകള്‍.
ജാവാ മോട്ടോര്‍സൈക്കിള്‍ നവംബറിലാണ് അവതരിപ്പിച്ചത്. കഴിഞ്ഞ ചില മാസങ്ങള്‍ക്കുള്ളില്‍ ജാവ നേടിയ ജനപ്രീതി അമ്പരിപ്പിക്കുന്നതാണെന്ന് ക്ലാസിക് ലെജന്‍ഡ്സ് സിഇഒ ആഷിഷ് ജോഷി പറഞ്ഞു.
167,000 രൂപയാണ് ജാവയുടെ വില. ജാവ 42-ന്റെ വില 158,000 രൂപയും. ഡ്യുവല്‍ ചാനല്‍ എബിഎസ് പതിപ്പിന്റെ വില യഥാക്രമം 175,942 രൂപയും 166,942 രൂപയും. ഡീലര്‍ഷിപ്പില്‍ ബുക്കിംഗ് സൗകര്യവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: