തിരുവനന്തപുരം: മൂന്നു വര്‍ഷത്തിനിടെ 94,516 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയതായി പിഎസ്സി ചെയര്മാന് എം.കെ. സക്കീര്‍. ഒരു കോടി 38 ലക്ഷം പേര് കഴിഞ്ഞ വര്‍ഷം പിഎസ്സി നടത്തിയ പരീക്ഷകളില്‍ പങ്കെടുത്തു. ചോദ്യപേപ്പര്‍ തയാറാക്കുന്നതില്‍ കമ്മീഷന് ഇടപെടാറില്ല. ചോദ്യപേപ്പറുകള്‍ ആദ്യം കാണുന്നത് പരീക്ഷാഹാളിലെ ഉദ്യോഗാര്‍ത്ഥികളാണ്. ആറായിരത്തോളം ഉദ്യോഗാര്‍ഥികളുടെ നിയമന ശുപാര്‍ശ കൂടി തയാറാക്കിയിട്ടുണ്ടെന്നും എന്നാല്‍ ഇത് കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
പിഎസ്സി ഓഫീസിന്റെ പ്രവര്‍ത്തനം ഇ-ഓഫീസ് സംവിധാനത്തിലേക്കു മാറുന്നു. ഓണ്‍ലൈന്‍ പരീക്ഷാ വ്യാപനത്തിന്റെ ആദ്യപടിയായി കേരളത്തിലെ എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ക്കായി പിഎസ്സി അഭിരുചി പരീക്ഷ നടത്തും. ഒമ്പതിനുള്ള പരീക്ഷയിലേക്ക് 29,633 പേര് അപേക്ഷ സമര്‍പ്പിച്ചു. ഇതില്‍ ആദ്യം അപേക്ഷിച്ച 8004 വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലെന്‍ പരീക്ഷയും ബാക്കിയുള്ള 21,229 വിദ്യാര്‍ഥികള്‍ക്ക് ഒഎംആര്‍ പരീക്ഷയും നടത്തുമെന്നും സക്കീര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: