ബിഎസ്എഫ് മുന്നില്‍

Saturday 2 March 2019 3:43 am IST

തിരുവനന്തപുരം: അഖിലേന്ത്യാ പോലീസ് ഷൂട്ടിങ്ങ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തില്‍ ബിഎസ്്എഫ് മൂന്ന് സ്വര്‍ണം നേടി. പുരുഷന്മാരുടെ 50 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് റൈഫിള്‍ പ്രോണ്‍, 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍, 300 മീറ്റര്‍ ബിഗ്‌ബോര്‍ ഫ്രീ റൈഫിള്‍ പ്രോണ്‍ എന്നിവയിലാണ് ബിഎസ്എഫ് ടീം സ്വര്‍ണം നേടിയത്.

50 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് റൈഫിള്‍ പ്രോണ്‍ പുരുഷ വിഭാഗം ടീം ഇനത്തില്‍ ഷംഷേര്‍ സിങ്ങ്, പ്രപതി കേദര്‍ കുമാര്‍, രാജേഷ് ആര്യ എന്നിവര്‍ അടങ്ങുന്ന ബിഎസ്എഫ് ടീമാണ് സ്വര്‍ണം നേടിയത്. സിആര്‍പിഎഫ് ടീം വെള്ളി മെഡലും ആന്ധ്രപ്രദേശ് പോലീസ് ടീം വെങ്കല മെഡലും നേടി.

25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റല്‍ പുരുഷ വിഭാഗം ടീം ഇനത്തില്‍ മഹേന്ദര്‍ സിങ്ങ്, ടി.ബി ജന, തോഷിത് കുമാര്‍ എന്നിവര്‍ അടങ്ങുന്ന ബി എസ് എഫ് ടീമാണ് സ്വര്‍ണം കരസ്ഥമാക്കിയത്.തെലങ്കാന ടീം വെള്ളി മെഡലും  സിആര്‍പി എഫ് ടീം വെങ്കല മെഡലും നേടി.

ബിഗ്‌ബോര്‍ ഫ്രീ റൈഫിള്‍ പ്രോണ്‍ 300 മീറ്റര്‍ പുരുഷടീമുകളുടെ മത്സരത്തില്‍ പ്രജാപതി കേതന്‍ കുമാര്‍ ജെ, രങ്കേഷ് സിംഗ്, സന്ദീപ് എന്നിവരടങ്ങുന്ന ബിഎസ്എഫ് ടീമാണ് സ്വര്‍ണം നേടിയത്. സിആര്‍പിഎഫ് ടീമിന്  വെള്ളി മെഡലും രാജസ്ഥാന്‍ പോലീസിന് വെങ്കല മെഡലും ലഭിച്ചു.

25 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റല്‍ പുരുഷ വിഭാഗം ടീം   ഇനത്തില്‍  സി ഐ എസ്സ് എഫ് ടീം സ്വര്‍ണം നേടി.  ബി എസ് എഫ് ടീമിനാണ്  വെള്ളി

10 മീറ്റര്‍ എയര്‍ റൈഫിള്‍ പുരുഷ വിഭാഗം ടീം ഇനത്തില്‍  സിആര്‍പി എഫ് ടീം സ്വര്‍ണ്ണം നേടി.  ബിഎസ്എഫ് ടീം വെള്ളിയും  സിഐഎസ്എഫ് ടീം വെങ്കലവും നേടി. 

10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിത വിഭാഗം ടീം ഇനത്തില്‍  പഞ്ചാബ് ടീം സ്വര്‍ണ്ണം നേടി.  എസ് എസ് ബി ടീം വെള്ളി മെഡലും  ബിഎസ്എഫ് ടീം വെങ്കല മെഡലും നേടി.

50 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് റൈഫിള്‍ പ്രോണ്‍ വനിത വിഭാഗം ടീം  തെലങ്കാന ടീം സ്വര്‍ണ്ണം നേടി.  സിആര്‍പിഎഫ് ടീം വെള്ളി മെഡലും  എസ്സ് എസ്സ് ബി ടീം വെങ്കല മെഡലും നേടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.