വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ ദല്‍ഹിയില്‍

Saturday 2 March 2019 11:15 am IST

ന്യൂദല്‍ഹി: പാകിസ്ഥാനിലെ നിന്നും തിരിച്ചെത്തിയ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ദല്‍ഹിയിലെത്തി. അമൃത്സറില്‍ നിന്ന് വെള്ളിയാഴ്ച രാത്രിയാണ് വിമാനത്തില്‍ ദല്‍ഹിയിലെത്തിയത്. വ്യോമസേന ഉദ്യോഗസ്ഥര്‍ അടക്കമുള്ള സംഘം അഭിനന്ദനെ സ്വീകരിക്കാന്‍ ദല്‍ഹി വിമാനത്താവളത്തില്‍ എത്തിയിരുന്നു.

അവിടെ ഇന്ത്യന്‍ വ്യോമസേനയുടെ രഹസ്യാന്വേഷണ യൂണിറ്റിലേക്കായിരിക്കും അഭിനന്ദനെ ആദ്യം എത്തിച്ച് വിശദമായ പരിശോധന നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യം ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച് വിശദമായ വൈദ്യ പരിശോധനകള്‍ നടത്തും. ശത്രുക്കളുടെ പിടിയിലാകുകയും ക്ലേശകരമായ സാഹചര്യങ്ങള്‍ നേരിടേണ്ടി വരികയും ചെയ്തതിനാല്‍ ദേശീയ സുരക്ഷാ രഹസ്യങ്ങള്‍ അദ്ദേഹത്തിന്റെ പക്കല്‍ നിന്നും കവര്‍ന്നെടുക്കാനുള്ള സാധ്യതകളുണ്ട്. ഇതിനാല്‍ മനശാസ്ത്ര പരിശോധനകളും നടത്താനും സാധ്യതയുണ്ട്.

ഇതിന് ശേഷം ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികളായ ഐബിയും റോയും ചോദ്യം ചെയ്യും. സാധാരണയായി ഇത് അത്യാവശ്യഘട്ടങ്ങളില്‍ മാത്രമെ നടത്താറുള്ളു. അഭിനന്ദന്റെ കാര്യത്തിലും ആവശ്യമെങ്കില്‍ ഇത് നടത്തൂ.

പാക് കസ്റ്റഡയില്‍ മര്‍ദ്ദനമേറ്റോ, ആരൊക്കെ ചോദ്യം ചെയ്തു, എന്തൊക്കെ സംഭവിച്ചു തുടങ്ങിയ വിശദമായ കാര്യങ്ങള്‍ അഭിനന്ദനില്‍ നിന്ന് സൈനിക വൃത്തങ്ങള്‍ ശേഖരിക്കും. വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ 60 മാണിക്കൂറാണ് പാക്കിസ്ഥാന്‍ പിടിയില്‍ കഴിഞ്ഞത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.