ശ്രീനഗര്‍: കശ്മീര്‍ താഴ്വരയില് വീണ്ടും സ്ഫോടനം. പുല്‍വാമയ്ക്ക് അടുത്ത് ത്രാലിലാണ് സ്ഫോടനമുണ്ടായത്. ഇതില്‍ ഒരു പ്രദേശവാസിക്ക് പരിക്കേറ്റിട്ടുണ്ട്.
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം. സ്ഫോടനം നടന്ന ഉടനെ തന്നെ സ്ഥലത്ത് എത്തിയ പോലീസ് പരിശോധന നടത്തി. സുരക്ഷാസേനയെ ലക്ഷ്യം വെച്ചായിരുന്നു സ്ഫോടനമെന്ന നിഗമനത്തിലാണ് പോലീസ്.
അതിനിടെ പൂഞ്ച്, രജൗറി മേഖലകളില്‍ പാക്കിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്നു ഗ്രാമീണര്‍ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്. പൂഞ്ചിലെ സലോത്രിയിലാണ് ആക്രമണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: