അഭിനന്ദനെ കൈമാറുമ്പോള്‍ ഇമ്രാന്‍ ഖാന്‍ ലാഹോറില്‍ ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്

Saturday 2 March 2019 1:11 pm IST

ഇസ്ലാമബാദ് :  ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യക്ക് കൈമാറുന്നത് നിരീക്ഷിക്കാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ലാഹോറിലെത്തിയിരുന്നെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമാബാദില്‍ നിന്നും അഭിനന്ദനെ വാഗാ അതിര്‍ത്തിയില്‍ എത്തിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ലാഹോറിലെത്തിയ ഇമ്രാന്‍ ഖാന്‍ അഭിനന്ദനെ കൈമാറിയതിന് ശേഷമാണ് ഇസ്ലാമാബാദിലേക്ക് തിരിച്ചതെന്നാണ് സൂചന. 

പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി ഉസ്മന്‍ ബുസ്ദര്‍, ഗവര്‍ണര്‍ ചൗധരി സര്‍വാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഇമ്രാന്‍ ഖാന്‍ തിരിച്ചത്.

അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പിരിമുറുക്കം കുറയ്ക്കാന്‍ സാധിച്ചതായുള്ള ഇമ്രാന്‍ ഖാന്റെ പ്രതികരണം പാക് വിദേശമന്ത്രാലയ വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. അഭിനന്ദനെ കൈമാറിയതിന് തൊട്ടുപിന്നാലെയാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.