ന്യൂദല്‍ഹി : അഗസ്ത വെസ്റ്റ്ലാന്‍ഡ് അഴിമതി കേസില്‍ മാപ്പുസാക്ഷിയായ രാജീവ് സക്സേന പട്യാല അഡീഷണല്‍ ചീഫ് മെട്രൊപൊളിറ്റന്‍ കോടതിയില്‍ മൊഴി നല്‍കും. മാപ്പുസാക്ഷിയാകാനുള്ള സക്സേനയുടെ അഭ്യര്‍ത്ഥന, നേരത്തെ സിബിഐ അംഗീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സക്സേന കോടതിയിലെത്തി മൊഴി നല്കാന് തീരുമാനിച്ചത്.
രാജീവ് സക്സേനയെ കഴിഞ്ഞ മാസമാണ് ദുബായിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് യുഎഇ ഇന്ത്യയ്ക്ക് കൈമാറിയത്. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെട്രിക്സ് ഹോള്‍ഡിങ്സ് ഡയറക്ടറാണ് സക്സേന.
കേസില്‍ പ്രതി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് സക്സേന മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും യുഎഇ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ഇന്ത്യയ്ക്ക് നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: