ന്യൂദല്‍ഹി: പാക് സേനയുടെ പിടിയില്‍ നിന്നും മോചിതനായ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദനിലൂടെ സംസ്കൃതത്തിലെ അഭിനനന്ദന് എന്ന വാക്കിന് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ പുതിയ മാനങ്ങള്‍ കൈവന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
അഭിനന്ദന് എന്നാല്‍ അഭിനന്ദനം എന്നാണ് അര്‍ഥം. വാക്കുകള്‍ക്ക് പുതിയ മാനങ്ങള്‍ കൈവരുന്നത് രാജ്യത്തിന്റെ ശക്തിയെയാണ് കാണിക്കുന്നതെന്നും മോദി പറഞ്ഞു. ദല്‍ഹിയില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അഭിനന്ദനെ പാക്കിസ്ഥാന് ഇന്ത്യക്ക് കൈമാറിയത് രാജ്യത്തിന്റെ നയതന്ത്ര വിജയമാണ്. രാജ്യത്തിന്റെ എല്ലാ നീക്കങ്ങളും ലോകം ഗൗരവപൂര്‍വ്വം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അഭിനന്ദന് വര്ധമാന് ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണെന്ന് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. രാജ്യത്തിന് മുഴുവന്‍ മാതൃകയായ അഭിനന്ദന് വര്ധമാന് തമഴിനാട്ടുകാരന്‍ അണെന്നതിലും അഭിമാനമുണ്ടെന്ന് മോദി കന്യാകുമാരിയില്‍ അഭിപ്രായപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: