സൈന്യത്തിന്റെ ഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ഐഎസ്‌ഐ ശ്രമം

Saturday 2 March 2019 2:42 pm IST

ന്യുദല്‍ഹി :  പാക് ചാരസംഘടനയായ ഐഎസ്‌ഐ ഭക്ഷ്യ വസ്തുക്കളില്‍ വിഷം കലര്‍ത്തി ഇന്ത്യന്‍ സൈനികരെ അപായപ്പെടുത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പാക് മിലിട്ടറി ഇന്റലിജന്‍സുമായി ചേര്‍ന്ന് ഐഎസ്‌ഐ ഇതിന് പദ്ധതിയിടുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമാണ് വാര്‍ത്ത പുറത്തുവിട്ടത്. 

സൈനികര്‍ക്കായി കശ്മീര്‍ താഴ്വരയില്‍ സൂക്ഷിച്ചിരിക്കുന്ന റേഷന്‍ ശേഖരത്തില്‍ വിഷം കലര്‍ത്താനാണ് ഇവര്‍ പദ്ധതിയിടുന്നത്. ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഇത് നടക്കാതിരിക്കാന്‍ സുരക്ഷ നല്‍കണമെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള നയന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണിരിക്കുകയാണ്. കൂടാതെ ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കാരാര്‍ ലംഘനം നടത്തുന്നുണ്ട്. 

അതിര്‍ത്തി ലംഘിച്ച പാക് പോര്‍ വിമാനത്തെ തുരത്തുന്നതിനിടെ പാക് പിടിയിലായ ഇന്ത്യന്‍ വ്യോമസേന കമാന്‍ഡര്‍ അഭിനന്ദനെ വെള്ളിയാഴ്ചയാണ് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.