ശ്രീനഗര്‍ : ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനങ്ങള്‍ തുടരുന്നു. കശ്മീരിലെ നൗഷേരയിലാണ് പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പാക് വെടിവയ്പ്പിനെതിരെ ഇന്ത്യന്‍ സൈന്യം തിരിച്ചടി തുടരുകയാണ്.
കശ്മീരിലെ പൂഞ്ചില്‍ പാക് സേന നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. പൂഞ്ച് മേഖലയില്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സേന വെടിയുതിര്‍ത്തിരുന്നു.
അതിനിടെ പുല്‍വാമയ്ക്കടുത്ത് ത്രാലില്‍ സ്ഫോടനവും ഉണ്ടായി. ഇതില്‍ പ്രദേശവാസികളില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സുരക്ഷാ സൈന്യത്തെ ലക്ഷ്യം വെച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസങ്ങളിലും അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള പ്രകോപനങ്ങള്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: