രാജ്യ സുരക്ഷയ്ക്കാണ് പ്രാധാന്യം : അമിത് ഷാ

Saturday 2 March 2019 5:00 pm IST

ഭോപ്പാല്‍ : രാജ്യ സുരക്ഷയ്ക്കാണ് പാര്‍ട്ടിക്ക് പ്രധാനം അല്ലാതെ തെരഞ്ഞെടുപ്പ് അല്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. മധ്യപ്രദേശില്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

അതേസമയം വ്യോമസേനയുടെ ആക്രമണത്തില്‍ സംശയം പ്രകടിപ്പിച്ച പ്രതിപക്ഷ പാര്‍ട്ടികളെ അമിത്ഷാ രൂക്ഷമായി വിമര്‍ശിച്ചു. 

ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയെന്ന് എല്ലാവരും വിശ്വസിക്കുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയും മമത ബാനര്‍ജിയും അടക്കമുള്ള നേതാക്കള്‍ക്ക് വ്യോമാക്രമണം നടത്തിയെന്നത് സംബന്ധിച്ച് ഇപ്പോഴും സംശയങ്ങള്‍ ഉന്നയിക്കുന്നെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.