മുംബൈ; മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നിിവിടങ്ങളിലെ റെയില്‍വേ സ്റ്റേഷനുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഭീകരാക്രമണങ്ങള്ക്ക്സാധ്യതയുണ്ടെന്ന് റെയില്‍വേയുടെ മുന്നറിയിപ്പ്. റെയില്‍വേ ഇവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുമുണ്ട്. ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളും മുന്നറിയപ്പ് നല്‍കിയിട്ടുണ്ട്.
ദീര്‍ഘദൂര ട്രെയിനുകളില്‍ പരിശോധന കര്‍ക്കശമാക്കി.റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരാധനാലയങ്ങള്‍, ചന്തകള്‍, ഗുജറാത്തിലെ സര്‍ദാര്‍ പ്രതിമ തുടങ്ങിയ സ്ഥലങ്ങളില്‍ പുല്‍വാമ ആക്രമണത്തിലെ പ്രതിയായ ഹൈദരാബാദ് സ്വദേശി ആക്രമണം അഴിച്ചുവിടാന്‍ സാധ്യതയുണ്ട്. റെയില്‍വേ മുന്നറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: