ഭീകരാക്രമണ ഭീഷണി; വിമാനത്താവളങ്ങളില്‍ ജാഗ്രതാനിര്‍ദേശം

Saturday 2 March 2019 7:07 pm IST

ന്യൂദല്‍ഹി: ഭീകരാക്രമണ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെത്തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ ജാഗ്രതാനിര്‍ദേശം. വിമാനത്താവളങ്ങളും വിമാനക്കമ്പനികളും സുരക്ഷ വര്‍ധിപ്പിക്കണമെന്നു നിര്‍ദേശം നല്‍കി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്)ടെതാണു മുന്നറിയിപ്പ്.

എയര്‍പോര്‍ട്ട് കെട്ടിടങ്ങള്‍, വ്യോമതാവളങ്ങള്‍, ഹെലിപാഡുകള്‍, ഏവിയേഷന്‍ ട്രെയിനിങ് കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. മറ്റൊരു നിര്‍ദേശം ഉണ്ടാകുന്നതു വരെ ഇതുതുടരണമെന്നും പറയിപ്പില്‍ പറയുന്നു.

യാത്രക്കാരുടെ പരിശോധന കര്‍ശനമാക്കുക, ടെര്‍മിനലുകള്‍ക്കു മുന്നില്‍ പാര്‍ക്കിങ് നിരോധിക്കുക, യാത്രവിമാനങ്ങള്‍ ഒഴികെയുള്ളവയുടെ പറക്കലില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് ബിസിഎഎസ് നല്‍കിയ നിര്‍ദേശങ്ങള്‍. സന്ദര്‍ശക പാസുകള്‍ വിതരണം ചെയ്യുന്നതു തല്‍ക്കാലം നിര്‍ത്തിവയ്ക്കണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം, മുംബൈ രാജ്യാന്തരവിമാനത്താവളത്തില്‍ ബോംബു ഭീഷണിയെത്തുടര്‍ന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ രണ്ടാം ടെര്‍മിനല്‍ ഒഴിപ്പിച്ചു. ശനിയാഴ്ച രാവിലെയാണ് അടുത്ത പന്ത്രണ്ടു മണിക്കൂറിനുള്ളില്‍ ബോംബ് സ്‌ഫോടനമുണ്ടാകുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് അജ്ഞാത സന്ദേശം ലഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.