ജനവിധി ഹിന്ദുവിരുദ്ധര്‍ക്ക് എതിരെയാകണം: ഹിന്ദുഐക്യവേദി

Sunday 3 March 2019 6:00 am IST

ആലുവ: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഹിന്ദുവിരുദ്ധ ശക്തികള്‍ക്കെതിരായ ജനവിധിയാകണമെന്ന് ആലുവയില്‍ ചേര്‍ന്ന ഹിന്ദു ഐക്യവേദി സമ്പൂര്‍ണ സംസ്ഥാന സമിതി യോഗം ആഹ്വാനം ചെയ്തു. 

ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് ഹിന്ദുക്കള്‍ക്കെതിരായ നിലപാടായിരുന്നു. തീവ്രവാദ ശക്തികളെ പ്രീണിപ്പിച്ച് സംഘടിത വോട്ട് തങ്ങള്‍ക്കനുകൂലമാക്കാന്‍ ഇരുമുന്നണികളും മത്സരിക്കുന്നു. ശത്രുരാജ്യത്തെ സഹായിക്കുന്ന രാജ്യദ്രോഹ നിലപാടെടുക്കുന്നതും സംഘടിത വോട്ടുബാങ്ക് ലക്ഷ്യം വച്ചാണ്. ഹിന്ദു സമൂഹം ഒറ്റക്കെട്ടായി, തെരഞ്ഞെടുപ്പില്‍ രാഷ്ട്രവിരുദ്ധ ശക്തികള്‍ക്കെതിരായി അണിനിരക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

ഗൃഹസമ്പര്‍ക്കം, കുടുംബയോഗം, ലഘുലേഖ വിതരണം എന്നീ പരിപാടികളിലൂടെ തെരഞ്ഞെടുപ്പില്‍ ഹിന്ദുഐക്യവേദി സജീവമായി പ്രവര്‍ത്തിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.വി. ശിവന്‍ അധ്യക്ഷനായി. എം. രാധാകൃഷ്ണന്‍ കെ.പി. ഹരിദാസ്, ഇ.എസ്. ബിജു, ആര്‍.വി. ബാബു, പി.വി. മുരളീധരന്‍, കെ.പി. സുരേഷ് സംസാരിച്ചു. സമാപന സമ്മേളനം സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.