ബെര്‍ലിന്‍: ജര്‍മന്‍ ഫുട്ബോള്‍ ലീഗില്‍ കിരീടപ്രതീക്ഷയുമായി കുതിക്കുകയായിരുന്ന ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് അപ്രതീക്ഷിത തിരിച്ചടി. ലീഗില്‍ പിന്‍നിരയിലുള്ള അഗസ്ബര്ഗിനോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി ബൊറൂസിയ (2-1).
അഗസിന്റെ മൈതാനത്ത് ദക്ഷിണ കൊറിയന്‍ വിങ്ങര്‍ ജി ഡോങ് വോനിന്റെ ഇരട്ട പ്രഹരമാണ് ബൊറൂസിയയുടെ അടിതെറ്റിച്ചത്. 24, 67 മിനിറ്റുകളില്‍ വോന്‍ ലക്ഷ്യം കണ്ടു. 81ാം മിനിറ്റില്‍ പാകൊ അല്കാസെറിലൂടെ ബൊറൂസിയ ആശ്വാസം കണ്ടെത്തിയെങ്കിലും അപ്പോഴേക്കും വൈകിയിരുന്നു. ലീഗില്‍ ബൊറൂസിയയുടെ രണ്ടാമത്തെ മാത്രം തോല്‍വിയാണിത്. ഡിസംബറിനു ശേഷം ആദ്യത്തേതും.
ലീഗില്‍ 24 മത്സരങ്ങളില്‍ നിന്ന് 54 പോയിന്റുമായി ഒന്നാമതാണ് ബൊറൂസിയ. ഒരു മത്സരം കുറച്ചു കളിച്ച ബയേണ്‍ 51 പോയിന്റോടെ രണ്ടാമത്. അടുത്ത കളിയില്‍ ബൊറൂസിയ മോണ്ചെംഗ്ലാദ്ബാദിനെ നേരിടുന്ന ബയേണിന് ജയിച്ചാല്‍ പോയിന്റ് നിലയില്‍ ഒപ്പമെത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: