അനില്‍ കുംബ്ലെ വീണ്ടും ഐസിസി ചെയര്‍മാന്‍

Sunday 3 March 2019 11:20 am IST

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി അനില്‍ കുംബ്ലെയെ വീണ്ടും തിരഞ്ഞെടുത്തു. ദുബായില്‍ നടന്ന ഐസിസി ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.  മൂന്നു വര്‍ഷത്തേക്കാണ് കാലാവധി.

ഇന്ത്യന്‍ ബൗളിങ് ഇതിഹാസവും മുന്‍ ക്യാപ്ടനുമായ അനില്‍ കുംബ്ലെ തുടര്‍ച്ചയായി മൂന്നാം തവണയാണ് ഈ പദവിയിലെത്തുന്നത്. 2012ലാണ് കുംബ്ലെ ആദ്യമായി ചെയര്‍മാന്‍ സ്ഥാനത്തെത്തുന്നത്. കുംബ്ലെ കുറച്ചു കാലം ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.