കോട്ടയം : ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റിന്റെ കാര്യം പാര്‍ട്ടിയില്‍ അവതരിപ്പിക്കുമെന്ന് പി.ജെ. ജോസഫ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന നിലപാടില്‍ അയവില്ലെന്നും പി.ജെ. ജോസഫ് അറിയിച്ചു.
കേരള കോണ്‍ഗ്രസ് സീറ്റ് തന്നാല്‍ മത്സരിക്കുമെന്നും പാര്‍ട്ടി വര്‍ക്കിങ് ചെയര്മാന് പി.ജെ. ജോസഫ് അറിയിച്ചു. മൂന്നു സീറ്റില്‍ ഏതായാലും പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാര്‍ട്ടിക്ക് രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഇത്തവണ എന്തായാലും മത്സരിക്കുമെന്നും ജോസഫ് വ്യക്തമാക്കി. കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി കോട്ടയത്ത് എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം പി.ജെ. ജോസഫിന്റെ നിലപാടിനോട് പ്രതികരിക്കാന്‍ ഇതുവരെ കെ.എം. മാണി തയ്യാായിട്ടില്ല.
കോട്ടയത്തിനു പുറമേ ഇടുക്കിയോ ചാലക്കുടിയോ മണ്ഡലങ്ങള്‍ വേണമെന്നാണ് കേരള കോണ്‍ഗ്രസിന്റെ നിലവിലെ ആവശ്യം. എന്നാല്‍ അധിക സീറ്റ് നല്‍കാനാവില്ലെന്നാണ് യുഡിഎഫ് തീരുമാനം.
അതേസമയം തനിക്ക് ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യമുണ്ടെന്ന് പി.ജെ. ജോസഫ് നേരത്തേയും വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നെന്നും ജോസ്ഫ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: