ഇന്ത്യയുടെ ആശങ്കകള്‍ അകറ്റും : ഐസിസി

Sunday 3 March 2019 12:26 pm IST

ദുബായ് : പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പാരവര്‍ത്തിക്കുന്ന  ഭീകരര്‍ പുല്‍വാമയില്‍ ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പ് ക്രക്കറ്റ് നടത്തിപ്പില്‍ ഇന്ത്യ ഉയര്‍ത്തിയ ആശങ്കകള്‍ അകറ്റുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. സുരക്ഷയുടെ കാര്യത്തില്‍ പാളിച്ചകള്‍ ഉണ്ടാകാതെ ശ്രമിക്കുമെന്നും ബിസിസിഐയ്ക്ക് ഐസിസി അറിയിപ്പ് നല്‍കി.

ഇന്നലെ ദുബായിയില്‍ നടന്ന ഐസിസി ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഒരു അന്താരാഷ്ട്ര മത്സരയിനം എന്ന നിലയില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ഐസിസിയും ലോകകപ്പിന് ആവശ്യമായ എല്ലാ സുരക്ഷ മുന്നൊരുക്കങ്ങളും കൈക്കൊണ്ടിട്ടുണ്ട്. ഐസിസി ആതിഥേയത്വം വഹിക്കുന്ന ബോര്‍ഡുമായി ചേര്‍ന്ന് ടൂര്‍ണ്ണമെന്റിന്റെ ഭാഗമായി എത്തുന്ന താരങ്ങള്‍, ഉദ്യോഗസ്ഥര്‍, കാണികള്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുവാന്‍ പ്രതിജ്ഞബദ്ധരാണെന്ന് ഐസിസിയുടെ സിഇഒ ഡേവിഡ് റിച്ചാര്‍ഡ്‌സണ്‍ അറിയിച്ചു.

ആവശ്യമെങ്കില്‍ വേണ്ടത്ര സുരക്ഷ നടപടികളുമായി മുന്നോട്ട് പോകുവാനും സുരക്ഷ ഉയര്‍ത്തുവാനും ഐസിസിക്കും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനും സാധിക്കുമെന്ന ഉറച്ച വിശ്വാസവും തങ്ങള്‍ക്കുണ്ടെന്ന് ഡേവിഡ് കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.