കോട്ടയം: ആനയെ കുളിപ്പിക്കുന്നതിനിടെ ആനയുടെ അടിയില്‍പെട്ട് പാപ്പാന് ദാരുണാന്ത്യം. കോട്ടയം കാരാപ്പുഴയില്‍ ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവം. കാരാപ്പുഴയില്‍ ആനയെ കുളിപ്പിക്കുന്നതിനിടെയാണ് പാപ്പാന് ചെന്നിത്തല സ്വദേശി അരുണ്‍ പണിക്കര്‍(42) ആനയുടെ അടിയില്‍പ്പെട്ട് മരിച്ചത്.
കുളിപ്പിക്കുന്നതിനിടെ അരുണ്‍ ആനയോട് കിടക്കാന്‍ ആവശ്യപ്പെട്ടു. അരുണ്‍ നിന്ന വശത്തേക്കാണ് ആന കിടക്കാന്‍ ശ്രമിച്ചത്. ആനയുടെ പിന്കാലില് അടിച്ചപ്പോള്‍ പാപ്പാന് തെന്നി വീഴുകയും ഇതേസമയം തന്നെ ആന പാപ്പാനുമേല് കിടക്കുകയുമായിരുന്നു. ഉടന്‍ തന്നെ മറ്റ് പാപ്പാന്മാര് എത്തി ആനയെ എഴുന്നേല്‍പ്പിച്ച ശേഷം അരുണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കൊല്ലം ശാസ്താംകോട്ട സ്വദേശികളായ വേലായുധപ്പണിക്കരുടെയും ശ്യാമളാദേവിയുടെയും മകനാണ് അരുണ്‍ പണിക്കര്‍. ഭാര്യ: ചെന്നിത്തല പഞ്ചായത്ത് തൃപ്പെരുന്തുറ പതിനാലാം വാര്‍ഡില്‍ പട്ടേടത്ത് വീട്ടില്‍ സരിത. മക്കള്‍: അഖില്‍ (നാലാം ക്ലാസ് വിദ്യാര്‍ഥി), ശിവനന്ദ (രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: