ജെയ്പൂര്‍ : സര്‍ക്കാര്‍ ഹോസ്റ്റലില്‍ വാര്‍ഡനും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി. രാജസ്ഥാന് അന്വാര് ജില്ലയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹോസ്റ്റലിലാണ് സംഭവം നടന്നത്.
ഹോസ്റ്റലിലെ അന്തേവാസികളായ രണ്ട് പെണ്‍കുട്ടികളാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്. അന്തേവാസികളായ പെണ്‍കുട്ടികളെ വാര്‍ഡന്റെ വീട്ടില്‍ എത്തിച്ച് ഇവര്‍ ഭര്‍ത്താവിന് കൈമാറി. ഭര്‍ത്താവ് ഇവരെ ഉപദ്രവിച്ചശേഷം സുഹൃത്തുക്കള്‍ക്ക് നല്കി. പിന്നീട് ഇവരും പെണ്‍കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു.
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികള്‍ സ്കൂള്‍ പ്രിന്‍സിപ്പാളിനോടാണ് ആദ്യം ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. പ്രിന്‍സിപ്പാള്‍ ഇത് പോലീസിന് കൈമാറുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: