ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പുലര്‍ച്ചെ മൂന്ന് മണിയോടെ കാശ്മീരിലെ അഖ്നൂര്‍ മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന് വെടിവെപ്പ് നടത്തുകയായിരുന്നു. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം കശ്മീരിലെ നൗഷേരയില്‍ പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള പ്രകോപനങ്ങള്‍ ഉണ്ടായിരുന്നു. കശ്മീരിലെ പൂഞ്ചില്‍ പാക്ക് സേന നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു. പൂഞ്ച് മേഖലയില്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സേന വെടിയുതിര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: