ന്യൂദല്‍ഹി: വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ത്തമാന് ഭഗവാന് മഹാവീര്‍ അഹിംസാ പുരസ്കാരം. അഖില ഭാരതീയ ദിഗംബര്‍ ജെയിന് മഹാസമിതിയാണ് പുരസ്കാരം നല്‍കുന്നത്.
ഇരുപത്തഞ്ച്ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഏപ്രില്‍ 17ന് മഹാവീര്‍ ജയന്തി ദിനത്തില്‍ പുരസ്കാരം നല്‍കുമെന്ന് സമിതി ചെയര്‍പേഴ്സണ്‍ മനിന്ദ്ര ജെയിന്, മഹാരാഷ്ട്ര വിഭാഗം കണ്‍വീനര്‍ പരാസ് ലൊഹാഡെ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: