കശ്മീരില്‍ രണ്ട് ഭീകരരെ കൊന്നു

Monday 4 March 2019 9:28 am IST

ശ്രീനഗര്‍: ഉത്തര കശ്മീരിലെ ഹന്ദ്വാരയില്‍ രണ്ട് ഭീകരരെ സൈന്യം കൊന്നു. 54 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനിടെ അഞ്ച് പോലീസുദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച ആരംഭിച്ച ഏറ്റുമുട്ടല്‍ ഇന്നലെ ഉച്ചയ്ക്കാണ് അവസാനിച്ചത്. 

പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സുരക്ഷാസേന തെരച്ചില്‍ ആരംഭിച്ചത്. ഇതിനിടെ, ഭീകരര്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ത്തു. സൈന്യം തിരിച്ചടിച്ചതോടെയാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. 

ഭീകരസാന്നിധ്യമുണ്ടായിരുന്ന പ്രദേശം ജനവാസ കേന്ദ്രമായതിനാല്‍ സമീപവാസികളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. ആയുധങ്ങളും പ്രദേശത്ത് നിന്ന് കണ്ടെടുത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.