പാക്കിസ്ഥാനെ ബഹിഷ്‌കരിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഐസിസി തള്ളി

Monday 4 March 2019 9:58 am IST

ദുബായ്: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുമായുള്ള ക്രിക്കറ്റ് ബന്ധം ഉപേക്ഷിക്കണമെന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) ആവശ്യം ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തള്ളി.

 പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെ പേരെടുത്ത്്് പരാമര്‍ശിക്കാഞ്ഞ ബിസിസിഐ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന്്്്്് ആവശ്യപ്പെട്ട് ഐസിസിക്ക് കത്തയച്ചിരുന്നു. 

രാഷ്ട്രീയ മാനമുള്ള തീരുമാനം ഐസിസിക്ക് എടുക്കാനാകില്ല. സര്‍ക്കാര്‍ തലത്തിലാണ് തീരുമാനം എടുക്കേണ്ടത്.  ഇത്തരം കാര്യങ്ങളില്‍ ഐസിസിക്ക് ഒന്നും ചെയ്യാനില്ലെന്നും ക്രിക്കറ്റിന്റെ കാര്യങ്ങള്‍ നടത്തുകയാണ് തങ്ങളുടെ കര്‍ത്തവ്യമെന്നും ഐസിസി വ്യക്തമാക്കി. 

ജൂണ്‍ പതിനാറിനാകും ഇന്ത്യ- പാക്കിസ്ഥാന്‍ ലോകകപ്പ് മത്സരം നടക്കുക. മത്സരം ഉപേക്ഷിക്കണമെന്ന വാദവുമായി ഗാംഗുലിയും ഹര്‍ഭജനുമടക്കമുള്ള മുതിര്‍ന്ന ഇന്ത്യന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.