വിജയവഴിയില്‍ ഗോകുലം

Monday 4 March 2019 9:40 am IST

കോഴിക്കോട്: കളിയവസാനിക്കാന്‍ എട്ട് മിനിറ്റുള്ളപ്പോള്‍ മാര്‍ക്കസ് ജോസഫ് നേടിയ ഗോളില്‍ ഗോകുലം കേരള എഫ്‌സിക്ക് വിജയം. ഐ ലീഗിലെ അവസാനത്തേതിന് തൊട്ടുമുമ്പത്തെ മത്സരത്തില്‍ അവര്‍ പൊരുതിക്കളിച്ച് നെറോക്കയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഐ ലീഗില്‍ ഗോകുലത്തിന്റെ മൂന്നാം വിജയമാണിത്.

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഗോകുലം വിജയത്തിലേക്ക് പൊരുതിക്കയറിയത്. 23-ാം മിനിറ്റില്‍ ഫെലിക്‌സ് ചിഡി ഒഡില്‍ നേടിയ ഗോളില്‍ നെറോക്ക മുന്നിലെത്തി.ആദ്യ പകുതിയില്‍ നെറോക്ക 1-0 ന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോകുലം ഗോള്‍ മടക്കി സമനില പിടിച്ചു. 46-ാം മിനിറ്റില്‍ ഡാനില്‍ അഡോയാണ് സ്‌കോര്‍ ചെയ്തത്്.തുടര്‍ന്ന് വിജയഗോളിനായി പോരാട്ടം മുറുക്കിയ ഗോകുലം 82-ാം മിനിറ്റില്‍ നിര്‍ണായക ഗോള്‍ നേടി വിജയം ഉറപ്പാക്കി.

 ഈ വിജയത്തോടെ 19 മത്സരങ്ങളില്‍ 17 പോയിന്റുമായി ഗോകുലം ഒമ്പതാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അതേസമയം നെറോക്ക  19 മത്സരങ്ങളില്‍ 26 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്.  അവസാന മത്സരത്തില്‍ ഗോകുലം ശനിയാഴ്ച ഈസ്റ്റ് ബംഗാള്‍ കൊല്‍ക്കത്തയെ നേരിടും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.