കൊച്ചി: രാജ്യത്തെ ദേശീയ ശക്തികളുടെ മുന്നേറ്റം ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും ചരിത്രപരമായ മുന്നേറ്റത്തിലൂടെയാണ് ഇന്ന് ഭാരതം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എസ്. ദുരൈരാജ്.
ഭാരതവും ചൈനയുമായുള്ള യുദ്ധകാലത്ത് ചൈനയ്ക്കൊപ്പം നിന്ന് ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതില്‍ നിന്ന് വ്യത്യസ്തമായൊരു ദേശീയ വികാരം ഇന്ന് രാജ്യത്ത് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ഭാസ്ക്കരീയം കണ്വെന്ഷന് സെന്ററില്‍ അഖില ഭാരതീയ കണ്‍സ്ട്രക്ഷന്‍ മസ്ദൂര്‍ മഹാസംഘ് ഏഴാം ദേശീയ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സറുഖ്ലാല് ബര്മന് അധ്യക്ഷനായി. പുതിയ ഭാരവാഹികള്‍: സി.ടി. പാട്ടീല്‍ (പ്രസിഡന്റ്), ജയന്ത് ദേശ്പാണ്ഡെ (ജനറല്‍ സെക്രട്ടറി), പ്രഭാഷ് ചൗധരി (വര്‍ക്കിങ് പ്രസിഡന്റ്), ഇ. ദിവാകരന്, സുരേന്ദ്ര താക്കൂര്‍, നവനീത് ബായ്ഷ, സുനില്‍കുമാര്‍ സിങ്, രാജ്കുമാര് നിക്സണ് (വൈസ് പ്രസിഡന്റുമാര്‍), സുധീര്‍ താക്കൂര്‍ (ട്രഷറര്‍), വിഷ്ണു ശര്‍മ്മ (സഹ ട്രഷറര്‍), ബസന്ത് സാഹു (ഓര്‍ഗനൈസിങ് സെക്രട്ടറി), താഹിറ ബദാമി, സുനന്ദനാഥ്, രേഖ സാധു, സന്തോഷി ബന്ദേല്‍ (മഹിളാ പ്രതിനിധികള്‍), സുഖ് ലാല്‍ ബര്മ്മന്, ആദിത്യ സാഹു (പ്രത്യേക ക്ഷണിതാക്കള്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: