ഇസ്ലാമാബാദ്: ഭീകരസംഘടനയായ ജെയ്ഷെ ഇ മുഹമ്മദിനെതിരെ നടപടി സ്വീകരിക്കുമെന്ന് പാക്കിസ്ഥാന്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാനുമേല്‍ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്നാണ് ഈ നടപടി.
പാക് വാര്‍ത്താ വിതരണ വകുപ്പ് മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ജെയ്ഷ അടക്കം രാജ്യത്തുള്ള എല്ലാ ഭീകര സംഘടനകള്‍ക്കുമെതിരെ നടപടി സ്വീകരിക്കും. എന്നാല്‍ ഇതിന് ഇന്ത്യ നിര്‍ദ്ദേശിക്കുന്ന സമയം സ്വീകാര്യമല്ലെന്നും പാക് മന്ത്രി പറഞ്ഞു.
അതിനിടെ ജെയ്ഷെ ഇ മുഹമ്മദ് ഭീകരന് മസൂദ് അസര്‍ കഴിഞ്ഞ ദിവസം മരിച്ചെന്ന വിധത്തില്‍ വാര്‍ത്ത പുറത്തുവന്നിരുന്നു. പിന്നീട് വാര്‍ത്ത തെറ്റാണെന്ന വിധത്തില്‍ ജെയ്ഷെ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: