കൊച്ചി: സിനിമാ തിരക്കഥാകൃത്തും ഗ്രന്ഥകാരനും പത്രപ്രവര്‍ത്തകനുമായ മംഗലത്ത് ബി.ശ്രീരാജ് (64) അന്തരിച്ചു. കുണ്ടന്നൂര്‍ എന്‍.എക്സ്. ജോസഫ് റോഡ് മേലേത്ത് അശ്വഥ് വീട്ടിലായിരുന്നു താമസം.
ജയറാം നായകനായി അഭിനയിച്ചിട്ടുള്ള പ്രശസ്ത ഹാസ്യ ചിത്രം കാവടിയാട്ടത്തിന്റെ തിരക്കഥാകൃത്താണ് ശ്രീരാജ്.
മാതൃഭൂമി മുന്‍ ചീഫ് സബ് എഡിറ്ററായ അദ്ദേഹം കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ചെന്നൈ എഡിഷനുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രഭൂമിയിലൂടെയാണ് അദ്ദേഹം പത്രപ്രവര്‍ത്തക രംഗത്ത് വന്നത്.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 11-ന് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: പദ്മജ മേനോന്. മക്കള്‍:അശ്വതി, ആദിത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: