കണ്ണൂര്‍ : മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ പ്രതിയെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ എസ്എഫ്ഐ ഉള്‍പ്പെടുത്തി. കേസിലെ പന്ത്രണ്ടാം പ്രതി പി.കെ. അഭിലാഷാണ് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. കേസില്‍ റിമാന്‍ഡ് ചെയ്ത അഭിലാഷ് ജാമ്യത്തിലാണ്.
ഇന്നലെ സമാപിച്ച ജില്ലാ സമ്മേളനത്തിലാണ് അഭുിലാഷിനെ തെരഞ്ഞെടുത്ത് കൊണ്ട് ഉത്തരവായത്. മുന്‍ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവരാണ് ഷുഹൈബ് വധക്കേസിലെ പ്രതികള്‍. അഭിലാഷും ഷുഹൈബിനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ ഭാഗമായിരുന്നുവെന്ന് പോലീസ് കുറ്റപത്രത്തിലും പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: