തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ അഞ്ച് സീറ്റുകളില്‍ ബിഡിജെഎസ് മത്സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. നിലവില്‍ നാല് സീറ്റുകള്‍ ഉറപ്പിച്ചു. ഒരെണ്ണം കൂടി ബിഡിജെഎസ്സിനുണ്ടെന്നും തുഷാര്‍ പറഞ്ഞു.
അതേസമയം ഇത്തവണ താന്‍ മത്സരിച്ചാല്‍ തെരഞ്ഞെടുപ്പ് ഏകോപിപ്പിക്കാന്‍ ബുദ്ധിമുട്ടാകും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്കായി പ്രത്യേകം കമ്മിറ്റി രൂപീകരിക്കുമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: