കോട്ടയം : പേരൂര്‍ കണ്ടംചിറയില്‍ നിയന്ത്രണം വിട്ട കാര്‍ വഴിയാത്രക്കാരെ ഇടിച്ച് രണ്ട് മരണം. പേരൂര്‍ ആതിരയില്‍ ബിജുവിന്റെ മക്കളായ അന്നു(19) നീനു(16) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ ഇവരുടെ അമ്മ ലിജിക്കും, കാര്‍ ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.105 ഓടെ ഏറ്റുമാനൂര്‍ ഭാഗത്തു നിന്ന് നിയന്ത്രണംവിട്ട് പാഞ്ഞുവന്ന കാര്‍ അമ്മയേയും കുട്ടികളേയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അതിനുശേഷം സമീപത്തെ പുരയിടത്തിലെ വൃക്ഷത്തിലിടിച്ചാണ് വാഹനം നിന്നത്. അപകടത്തില്‍ വാഹനം പൂര്‍ണ്ണമായും തകര്‍ന്നു.
അതേസമയം വെള്ളനിറത്തിലുള്ള കാര്‍ തന്റെ വാഹനത്തിനു പിന്നില്‍ ഇടിച്ചിരുന്നു. ഇതിന്റെ ആഘാതത്തില്‍ നിയന്ത്രണംവിട്ടാണ് അപകടം ,ംഭവിച്ചതെന്നും ഡ്രൈവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: