ശ്രീനഗര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ജമ്മു കശ്മീരില്‍. രണ്ട് ദിവസം നീണ്ടു നില്ക്കുന്ന സന്ദര്‍ശനത്തില്‍ അദ്ദേഹം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള യോഗങ്ങളിലും പങ്കെടുക്കും.
കൂടാതെ സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്തുന്നതിനായി പോലീസ് ഉദ്യോഗസ്ഥരുമായും, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായും കമ്മീഷന് ചര്‍ച്ച നടത്തും. ഇതോടൊപ്പം തെരഞ്ഞെടുപ്പ് സമയക്രമവും കമ്മീഷന് പ്രഖ്യാപിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താനാകുമോയെന്നതാണ് കമ്മീഷന് പരിശോധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: