ഭീമന്‍ സണ്‍ഫിഷ് കാലിഫോര്‍ണിയ തീരത്തടിഞ്ഞു

Monday 4 March 2019 6:23 pm IST

കാലിഫോര്‍ണിയ: 130 വര്‍ഷത്തിനിടയില്‍ ആദ്യമായി ഭീമന്‍ സണ്‍ഫിഷ് കാലിഫോര്‍ണിയ കടല്‍ത്തീരത്തടിഞ്ഞു. ബീച്ച്ഡ് ഹൂഡ്‌വിങ്കര്‍ എന്നറിയപ്പെടുന്ന മത്സ്യത്തിന് 2.05 മീറ്റര്‍ നീളവും നൂറ് കിലോയിലധികം ഭാരവുമുണ്ട്.

സാന്റ ബാര്‍ബറയിലെ കോള്‍ ഓയില്‍ പോയിന്റ് റിസര്‍വിലാണ് ഇതിനെ കണ്ടത്. ഹോളി മോള എന്ന പേരിലും അറിയപ്പെടുന്ന ഈ കടല്‍മത്സ്യം അമേരിക്കന്‍ കടലുകളിലാണ് കാണപ്പെടുന്നത്.

ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, പെറു തുടങ്ങിയ കടല്‍മേഖലകളിലും ഈ ജീവിവര്‍ഗത്തെ കാണുന്നു. തീരത്തടിഞ്ഞ മത്സ്യത്തിന്റെ സാംപിളുകള്‍ സാന്റ ബാര്‍ബറ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ശേഖരിച്ചു. ഇത് ഏത് മേഖലയിലേതാണെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.