അഹമ്മദാബാദ്: ദേശീയ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ രിവാബ ജഡേജ ബിജെപിയില്‍ ചേര്‍ന്നു. കര്‍ണിസേന വനിതാവിഭാഗം അധ്യക്ഷയായ രിവാബ ജാംനഗറിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തന്റെ പ്രചോദനമെന്ന് രിവാബ പറഞ്ഞു. ആ പ്രചോദനം തന്നെയാണ് ബിജെപിയിലേക്ക് ആകര്‍ഷിച്ചത്. സമൂഹത്തിന് നന്മ ചെയ്യാനുള്ള ആഗ്രഹം ബിജെപിയിലൂടെ പൂര്‍ത്തിയാക്കാന്‍ കഴിയും. മന്ത്രി ആര്.സി. ഫല്ദു, പൂനം മാദം എംപി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് രിവാബ ബിജെപിയില്‍ ചേര്‍ന്നത്.
ഭര്‍ത്താവിന്റെ പ്രശസ്തിയും രാജ്പുത്ത് സമുദായത്തിന്റെ പിന്തുണയുമാണോ രാഷ്ട്രീയത്തില്‍ എത്തിച്ചതെന്ന ചോദ്യത്തിന് രവീന്ദ്ര ജഡേജ രാജ്യത്തിന്റെ മുഴുവന്‍ അഭിമാനമാണെന്നായിരുന്ന മറുപടി. സ്ത്രീ ശാക്തീകരണത്തിന് ബിജെപി നല്കുന്ന പ്രാധാന്യമാണ് തന്നെ ആ പാര്‍ട്ടിയില്‍ എത്തിച്ചതെന്നും രിവാബ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: