തിരുവനന്തപുരം: ബംഗാളില്‍ ഏഴു സീറ്റില്‍ പരസ്പരം സഹായിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ധാരണയായത് ഇരുപാര്‍ട്ടികളുടെയും അവസരവാദത്തെയും ആദര്‍ശ ശൂന്യതയെയും തുറന്നു കാട്ടുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള.
കേരളത്തിലും ഈ അവസരവാദപരമായ കൂട്ടുകെട്ടാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടുന്നത്. അതിനെ തോല്‍പ്പിച്ച് തുന്നംപാടിക്കാന് ജനം സഹകരിക്കും. കേരളത്തിലെ പ്രബുദ്ധരായ ജനത ‘കോമ’ (കോണ്‍ഗ്രസ്-മാര്‍ക്സിസ്റ്റ്) കൂട്ടുകെട്ടിന്റെ പിന്നിലെ രാഷ്ട്രീയ വഞ്ചന തിരിച്ചറിയുമെന്നും ശ്രീധരന്‍പിള്ള പ്രസ്താവനയില്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയ അധപതനത്തിന്റെ യഥാര്‍ത്ഥ ചിത്രമാണ് കോമ മുന്നണിയിലൂടെ പുറത്തുവരുന്നത്. സുസ്ഥിരഭരണം കാഴ്ചവയ്ക്കാനെന്ന അവകാശവാദത്തിന്റെ പൊള്ളത്തരമാണ് ഇവിടെ പുറത്താവുന്നതെന്നു ശ്രീധരന്‍പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: