നാഗ്പൂര്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ പതിനേഴായിരം റണ്‍സ് തികയ്ക്കാനൊരുങ്ങി മുന്‍ ഇന്ത്യന്‍ നായകന് എം.എസ്. ധോണി. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ മുപ്പത്തിമൂന്ന് റണ്‍സ് കൂടി ചേര്‍ത്താല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റില്‍നിന്നും പതിനേഴായിരം റണ്‍സ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമായി മാറും.
സച്ചിന് ടെന്‍ഡുല്‍ക്കര്‍ (34, 357), രാഹുല്‍ ദ്രാവിഡ് (24, 208), വിരാട് കോഹ്ലി (19,453), സൗരവ് ഗാംഗുലി (18,575), വീരേന്ദ്ര സെവാഗ് (17,253) തുടങ്ങിയവരാണ് ഇതിനുമുമ്പ് പതിനേഴായിരം റണ്‍സ് തികച്ച ഇന്ത്യന്‍ താരങ്ങള്‍. നാഗ്പൂര്‍ സ്റ്റേഡിയത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ താരവും ധോണിയാണ്. അഞ്ചു കളികളില്‍നിന്ന് രണ്ട് സെഞ്ചുറിയടക്കം 268 റണ്‍സാണ് ധോണി ഇവിടെ നേടിയത്. 2009ല്‍ ഓസ്ട്രേലിയ, ശ്രീലങ്ക ടീമുകള്‍ക്കെതിരെയായിരുന്നു ധോണിയുടെ സെഞ്ചുറി നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: