ലിവര്‍പൂളിന് സമനില ചെല്‍സിക്ക് ജയം

Tuesday 5 March 2019 6:38 am IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍-എവര്‍ട്ടണ്‍ ക്ലാസിക് പോരാട്ടം സമനിലയില്‍. മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്താവുന്ന സുവര്‍ണാവസരം ഇതോടെ ലിവര്‍പൂളിന് നഷ്ടമായി. സൂപ്പര്‍ താരം മുഹമ്മദ് സലയ്ക്ക് ലഭിച്ച രണ്ട് സുവര്‍ണാവസരങ്ങള്‍ നഷ്ടമായത് ലിവര്‍പൂളിന് വിനയായി.  

പ്രതിരോധമായിരുന്നു എവര്‍ട്ടണിന്റെ ശക്തി. ലിവര്‍പൂളിന്റെ മികച്ച മുന്നേറ്റങ്ങള്‍ കടുത്ത പ്രതിരോധത്തിലൂടെ തടഞ്ഞു നിര്‍ത്തിയ എവര്‍ട്ടണ്‍ സമനില പിടിച്ചുവാങ്ങി. സിറ്റിക്ക് 71 പോയിന്റും ലിവര്‍പൂളിന് 70 പോയിന്റുമായി.  

മറ്റൊരു മത്സരത്തില്‍ ചെല്‍സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഫുള്‍ഹാമിനെ പരാജയപ്പെടുത്തി. അര്‍ജന്റീനിയന്‍ മുന്നേറ്റതാരം ഗൊണ്‍സാലോ ഹിഗ്വെയിനിലൂടെ (20) ചെല്‍സി ആദ്യം ലീഡെടുത്തെങ്കിലും 27ാം മിനിറ്റില്‍ കാലം ചാമ്പേഴ്‌സ് ഫുള്‍ഹാമിനെ ഒപ്പമെത്തിച്ചു. അധികം വൈകാതെ ഫില്‍ഹോ ജോര്‍ജിലൂടെ (31) തിരിച്ചടിച്ച ചെല്‍സി ജയമുറപ്പിച്ചു. ഗോള്‍ ഒഴിഞ്ഞുനിന്ന രണ്ടാം പകുതിയില്‍ ഹിഗ്വെയിനും ഏദന്‍ ഹസാര്‍ഡും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫുള്‍ഹാം പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.