റോം: ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ യുവന്റസ് ജയം തുടരുന്നു. ലീഗിലെ ആദ്യസ്ഥാനക്കാരുടെ പോരാട്ടത്തില്‍ നെപ്പോളിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തു. വിജയത്തോടെ യുവന്റസിന് രണ്ടാം സ്ഥാനത്തുള്ള നെപ്പോളിയെക്കാള് 16 പോയിന്റിന്റെ ലീഡായി.
തുടര്‍ച്ചയായ എട്ടാം സീരി എ കിരീടം ലക്ഷ്യമിട്ടിറങ്ങിയ യുവന്റസ് ആദ്യ പകുതിയില്‍തന്നെ രണ്ടു ഗോളുകള്‍ക്ക് മുന്നിലെത്തി. 28ാം മിനിറ്റില്‍ മധ്യനിര താരം മിറാലെം പാനിക്കിലൂടെ യുവെ ആദ്യം സ്കോര്‍ ചെയ്തു. പതിനൊന്ന് മിനിറ്റിനു ശേഷം എമ്രേ കാന്‍ ലീഡ് ഉയര്‍ത്തി. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ യുവന്റസ് 2-0ത്തിന് മുന്നില്‍.
അറുപത്തൊന്നാം മിനിറ്റില്‍ ജോസ് മരിയ കാലജണിലൂടെ നെപ്പോളി ആദ്യ ഗോള്‍ മടക്കി. അവസാന നിമിഷം വരെ പൊരുതിയെങ്കിലും സമനില ഗോള്‍ കണ്ടെത്താന്‍ അവര്‍ക്കായില്ല. ലീഗില്‍ പരാജയമറിയാതെ മുന്നേറുന്ന യുവന്റസ്് 26 കളിയില്‍നിന്ന് 72 പോയിന്റ് നേടി. നെപ്പോളിക്ക് 56 പോയിന്റ്. മറ്റു മത്സരങ്ങളില്‍ ഫ്രോസിനോണ്‍ ജെനോവയെ തളച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: