പാരിസ്: നൂറാം എടിപി കിരീടം സ്വന്തമാക്കിയ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്ക് ലോക റാങ്കിങ്ങില്‍ മുന്നേറ്റം. ദുബായ് ഓപ്പണ്‍ സ്വന്തമാക്കിയ ഫെഡറര്‍ മൂന്ന് സ്ഥാനം മുന്നേറി നാലാമതെത്തി.
ദുബായ് ഓപ്പണ്‍ ഫൈനലില്‍ ഫെഡററോട് തോറ്റ സ്റ്റെഫാനോസ് തിസിപ്പസ് റാങ്കിങ്ങില്‍ പത്താം സ്ഥാനത്തെത്തി. ഇതാദ്യമായാണ് താരം ആദ്യ പത്തിലെത്തുന്നത്. 10,955 പോയിന്റോടെ സെര്‍ബിയന്‍ താരം നൊവാക് ദ്യോകോവിച്ചാണ് പട്ടികയില്‍ ഒന്നാമത്. സ്പാനിഷ് താരം റാഫേല്‍ നദാല്‍ 8,365 പോയിന്റോടെ രണ്ടാം സ്ഥാനത്തും, ജര്‍മന്‍ താരം അലക്സാണ്ടര്‍ സെവരേവ് 6,595 പോയിന്റോടെ മൂന്നാം സ്ഥാനത്തുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: