ശ്രീനഗര്‍: ജമ്മു-കാശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. പുല്‍വാമ ജില്ലയിലെ ത്രാലില്‍ വെച്ച് നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കശ്മീര്‍ താഴ്വരയില് സംഘര്‍ഷാവസ്ഥയാണ്. ഇതിനെ തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അംതേസമയം അതിര്‍ത്തിയിലെ പാക് പ്രകോപനങ്ങളും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: