കര്‍ഷക വായ്പാ പരിധി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

Tuesday 5 March 2019 11:01 am IST

തിരുവനന്തപുരം : കര്‍ഷകരുടെ വായ്പാ പരിധി ഉയര്‍ത്താന്‍ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. വായ്പാ പരിധി ഒരു ലക്ഷത്തില്‍നിന്ന് രണ്ട് ലക്ഷത്തിലേക്ക് ഉയര്‍ത്താനുള്ള കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ ശുപാര്‍ശയാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ കര്‍ഷക ആത്മഹത്യകള്‍ ഉയര്‍ന്നു വരുമെന്നിരിക്കെയാണ് ഈ അടിയന്തിര നടപടി. 

ഇതുപ്രകാരം പ്രകൃതി ക്ഷോഭത്തില്‍ സംഭവിച്ച വിളനഷ്ടത്തിന് 85 കോടി രൂപ അനുവദിച്ചു. ഇതില്‍ 55 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണ് എടുത്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നത്. 

ബാങ്കുകളില്‍ നിന്നും ജപ്തി ഭീഷണി നേരിട്ട സാഹചര്യത്തിലാണ് ഭൂരിഭാഗം കര്‍ഷകരും ആത്മഹത്യ ചെയിതിട്ടുള്ളത്. പ്രളയത്തിന് ശേഷമായുണ്ടായ കൃഷി നാശവും, സാമ്പത്തിക ബാധ്യതയുമാണ് ഇത്തരത്തില്‍ ആത്മഹത്യകള്‍ വര്‍ധിക്കാനുള്ള കാരണം. 

അതേസമയം കര്‍ഷക ആത്മഹത്യയ്ക്കുള്ള സാഹചര്യം കേരളത്തിലില്ലെന്ന് മന്ത്രി ഇ.പി. ജയരാജന്‍ അഭിപ്രായപ്പെട്ടു. ഇടുക്കിയില്‍ മാത്രം ഒരു മാസത്തിനുള്ളില്‍ ഏഴോളം കര്‍ഷ ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം തുടങ്ങിയ സംസ്ഥാനങ്ങളിലും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ കണക്കെല്ലാം അവഗണിച്ചുകൊണ്ടാണ് മന്ത്രിയുടെ പ്രസ്താവന.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.