കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് കോടിയോളം രുപ വിലമതിക്കുന്ന ഹാഷിഷ് പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെടുത്തത്.
എയര്‍ ഇന്ത്യ വിമാനത്തില്‍ മാലി ദ്വീപിലേക്ക് പോകാനെത്തിയ യാത്രക്കാരനില്‍ നിന്നാണ് ഹാഷിഷ് പിടികൂടിയത്. ഇയാളെ കേന്ദ്ര നാര്‍കോട്ടിക് വിഭാഗം കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ ആരംഭിച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒന്നര കോടി രൂപയുടെ ഹാഷിഷ് പിടികൂടിയിരുന്നു. മലപ്പുറം സ്വദേശി മുബഷീറില്‍ നിന്നാണ് കസ്റ്റംസ് അന്ന് ലഹരി മരുന്ന് പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: