ദമാസ്കസ്: സിറിയയില്‍ അഞ്ഞൂറോളം ഐഎസ് ഭീകരര്‍ സിറിയന്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്) മുമ്പാകെ കീഴടങ്ങി. ഐഎസ് അധീന പ്രദേശങ്ങളിലെ ആക്രമണം കുറക്കാന്‍ എസ്ഡിഎഫ് തീരുമാനിച്ചതിന് പിന്നാലെയാണ് ഐഎസ് ഭീകരര്‍ കീഴടങ്ങിയത്. ദെയ്ര് അസ്സോര്‍ പ്രവിശ്യയിലെ ബാഗൂസ് ഗ്രാമത്തിലുള്ളവരാണ് സൈന്യത്തിന് മുമ്പാകെ കീഴടങ്ങിയത്.
ഐഎസ് ഭീകരരുടെ ഈ കീഴടങ്ങല്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സും സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഇരുനൂറോളം പേര് കൂടി അടുത്തുതന്നെ ഐഎസില്‍ നിന്ന് വിടുമെന്നും സൂചനയുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പ്രദേശ വാസികളുടെ സുരക്ഷ പരിഗണിച്ചാണ് ഈ നടപടി. കഴിഞ്ഞ ആഴ്ചകളില്‍ നിരവധി ഗ്രാമീണര്‍ പ്രദേശം വിട്ട് പോയിരുന്നു. ഐഎസ് അധീന പ്രദേശങ്ങളില്‍ നിന്ന് പലായനം ചെയ്തവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് അല്‍ ഹോല് ക്യാമ്പ്. എന്നാല്‍ 55,000 പേര്‍ക്ക് ഇനിയും താമസ സൗകര്യം ഒരുക്കാനുണ്ടെന്നാണ് അധികൃതര്‍ കണക്കുകള്‍ പുറത്തുവിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: