ബിജെപി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

Tuesday 5 March 2019 1:10 pm IST

ന്യൂദല്‍ഹി : ബിജെപിയുടെ വെബ്‌സൈറ്റ് വീണ്ടും ഹാക്ക് ചെയ്തു. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തത്.

സൈറ്റ് തുറക്കുന്നവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കലുമായുള്ള ഒരു വീഡിയോയാണ് ദൃശ്യമായിരുന്നത്. വീഡിയോയ്ക്ക് ഒപ്പം സൈറ്റില്‍ മോശമായ ഭാഷയില്‍ ചില പരാമര്‍ശങ്ങളും വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് 

അല്‍പ സമയത്തിന് ശേഷം വെബ്‌സൈറ്റ് പൂര്‍ണമായും അപ്രത്യക്ഷമായി. ഇപ്പോള്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് സൈറ്റ് ലഭ്യമല്ല എന്ന സന്ദേശമാണ് ലഭിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.