എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ ഇനി ഒരുമിച്ച് നടത്തും

Tuesday 5 March 2019 4:19 pm IST

തിരുവനന്തപുരം : അടുത്ത വര്‍ഷം മുതല്‍ എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ ഒരുമിച്ച് നടത്താന്‍ തീരുമാനിച്ചു. നിലവില്‍ എസ്എസ്എല്‍സി പരീക്ഷകള്‍ അവസാനിച്ചശേഷമാണ് പ്ലസ്ടു പരീക്ഷകള്‍ ആരംഭിക്കുന്നത്. ഇതിനാണ് മാറ്റം വരുത്തുന്നത്. 

പൊതു വിദ്യാഭ്യാസ വകുപ്പ് വിളിച്ച യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. കൂടാതെ അടുത്ത അധ്യയന വര്‍ഷത്തെ പ്രവര്‍ത്തി ദിനങ്ങള്‍ 203  ആക്കി കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. 

അതേസമയം 2019-2020 വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാസര്‍ഗോഡ് ആതിഥ്യം വഹിക്കും. ഡിസംബര്‍ അഞ്ചുമുതലാണ് കലോത്സവം തുടങ്ങുമെന്നും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: പരീക്ഷകള്‍