തിരുവനന്തപുരം: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്ഷന് ഉറപ്പു വരുത്താനുള്ള കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി ശ്രമ യോഗി മന് ധനിന്റെ (പിഎംഎസ്വൈഎം) സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തെ പട്ടത്തുള്ള എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ മേഖലാ ഓഫീസില്‍ തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന് നിര്‍വഹിച്ചു.
തൊഴിലാളികള്‍ക്കു വേണ്ടിയുള്ള ഏത് ക്ഷേമപദ്ധതിയും സ്വാഗതാര്‍ഹമാണെന്നും അത് തൊഴിലാളികള്‍ക്ക് ആത്മവിശ്വാസം പകരുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ തിരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്ക് ശ്രം യോഗി പെന്ഷന് കാര്‍ഡുകള്‍ അദ്ദേഹം വിതരണം ചെയ്തു. ഇതുവരെ ഒരുവിധത്തിലുള്ള പെന്‍ഷനും ലഭിക്കാത്ത സമൂഹത്തിലെ വലിയൊരു ജനവിഭാഗത്തിന് പെന്ഷന് ലഭ്യമാക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി ശ്രം യോഗി മാന്‍ ധനെന്ന് ചടങ്ങില്‍ സംസാരിച്ച ഒ. രാജഗോപാല്‍ എംഎല്‍എ പറഞ്ഞു.
ഇപിഎഫ്ഒ അഡീഷണല്‍ സെന്‍ട്രല്‍ പ്രോവിഡന്റ് ഫണ്ട് കമ്മീഷണറും പിഎംഎസ്വൈഎം സംസ്ഥാന നോഡല്‍ ഓഫീസറുമായ കവിത എന്‍. ജോര്‍ജ്ജ് ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: