കൊച്ചി: ആലപ്പുഴയിലെ ലേക് പാലസ് റിസോര്‍ട്ടിന് ലൈസന്‍സ് പുതുക്കി നല്കാന് ബന്ധപ്പെട്ട നഗരസഭയ്ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് റിസോര്‍ട്ട് ഉടമകളായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി.
മുന്‍ മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ ലേക് പാലസ് റിസോര്‍ട്ടിന്റെ ലൈസന്‍സ് പുതുക്കി നല്‍കാനുള്ള അപേക്ഷ ആലപ്പുഴ നഗരസഭ സ്വീകരിച്ചിരുന്നില്ല.
മുല്ലക്കല്‍ വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടില്‍ അനധികൃത നിര്‍മാണമുണ്ടെന്നും ഇതു പിഴയടച്ച് ക്രമപ്പെടുത്തണമെന്നും കാണിച്ച് നഗരസഭ നേരത്തെ റിസോര്‍ട്ട് അധികൃതര്‍ക്ക് ഡിമാന്‍ഡ് നോട്ടീസ് നല്‍കിയിരുന്നു.
രണ്ട് കോടിയോളം വരുന്ന പിഴത്തുകയടയ്ക്കാതെ ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന മറുപടിയാണ് നഗരസഭ നല്‍കിയത്.
ഡിമാന്‍ഡ് നോട്ടീസ് അന്തിമമല്ലെന്നും ഇതിനെ നിയമപരമായി ചോദ്യം ചെയ്യാനാവുമെന്നുമിരിക്കെ, തുക അടയ്ക്കാതെ ലൈസന്‍സ് പുതുക്കി നല്‍കാനാവില്ലെന്ന നിലപാട് നിയമപരമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
അടുത്ത തിങ്കളാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: