ബിജെപി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

Wednesday 6 March 2019 9:56 am IST

ന്യൂദല്‍ഹി: ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അജ്ഞാതര്‍ ഹാക്ക് ചെയ്തു. പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഹാക്കിംഗ് നടന്നത്. 

ഇന്നലെ രാവിലെ മുതല്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട നിലയിലാണ്. എന്നാല്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്ന് പാര്‍ട്ടി നേതൃത്വം ഇതുവരെ പറഞ്ഞിട്ടില്ല. വെബ്‌സൈറ്റില്‍ മെയിന്റനന്‍സ് നടക്കുകയാണെന്നാണ് സൈറ്റ് തുറക്കുമ്പോള്‍ എഴുതി കാണിക്കുന്നത്. പാക്ക് ഹാക്കര്‍മാരാവാം സംഭവത്തിന് പിന്നിലെന്നാണ് സംശയം. ദല്‍ഹി പോലീസിന്റെ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.