ഡെറാഡൂണ്‍: വീരമൃത്യു വരിച്ച ജവാന്മാര്ക്ക് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്റെ വ്യത്യസ്തതയാര്‍ന്ന ആദരാഞ്ജലി. അവരുടെ അമ്മമാരുടെ പാദങ്ങള്‍ തൊട്ടു വന്ദിച്ചാണ് മന്ത്രി അവരെ ആദരിച്ചത്.
ഡെറാഡൂണിലെ ഹത്തിബര്‍ക്കലയില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ ഭാര്യമാരെയും അമ്മമാരെയും ആദരിക്കുന്ന ചടങ്ങിനിടെയായിരുന്നു മന്ത്രിയുടെ നടപടി.
ജവാന്മാരുടെ അമ്മമാരെ ബൊക്കെ നല്‍കിയും പൊന്നാടയണിയിച്ചുമാണ് മന്ത്രി ആദരിച്ചത്. ഓരോ അമ്മമാരും സ്റ്റേജിലെത്തുമ്പോള്‍ സ്വീകരിച്ച ശേഷം മന്ത്രി അവരുടെ കാലുകള്‍ തൊട്ടു വന്ദിച്ചു.
നമ്മുടെ പട്ടാളക്കാര്‍ക്കായി യുദ്ധസ്മാരകം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചെന്ന് നിര്‍മ്മല ചടങ്ങില്‍ പറഞ്ഞു. 60 വര്‍ഷമായി യുദ്ധ സ്മാരകം നിര്‍മിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനിടെ പ്രധാനപ്പെട്ട നാല് യുദ്ധങ്ങള്‍ കഴിഞ്ഞു. യുദ്ധത്തില്‍ വീരമൃത്യു വരിച്ചവര്‍ക്കായി ഒരു ചെറിയ സ്മാരകം പോലും ദേശീയതലത്തിലുണ്ടായിരുന്നില്ല.
യുപിഎ ഭരണകാലത്ത് 500 കോടി രൂപയാണ് പട്ടാളക്കാര്‍ക്കായി നീക്കിവച്ചത്. മോദി സര്‍ക്കാര്‍ അത് 35,000 കോടി രൂപയായി ഉയര്‍ത്തിയെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: