നാഗ്പൂര്‍: ഏകദിനത്തില്‍ നാല്‍പ്പത് സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ചുറി നേടിയതോടെയാണ് കോഹ്ലി നേട്ടത്തിലെത്തിയത്. നിലവില്‍ 49 സെഞ്ചുറികളുമായി ഇതിഹാസതാരം സച്ചിന് ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ ഒന്നാമത്.
നായകനെന്ന നിലയില്‍ കോഹ്ലി നേടുന്ന പതിനെട്ടാം സെഞ്ചുറികൂടിയാണിത്. ഈ ഇനത്തില്‍ മുന്‍ ഓസീസ് നായകന് റിക്കി പോണ്ടിങ്ങിനു പിന്നില്‍ കൂടുതല്‍ സെഞ്ചുറി നേടുന്ന താരമായും നാഗ്പൂര്‍ ഏകദിനത്തോടെ കോഹ്ലി മാറി. നായകനെന്ന നിലയില്‍ പോണ്ടിങ്ങ് 22 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.
മത്സരത്തോടെ ഓസ്ട്രേലിയക്കെതിരെ കൂടുതല്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും കോഹ്ലി സ്വന്തമാക്കി. നിലവില്‍ ഏഴു സെഞ്ചുറികളുമായി രോഹിതിനൊപ്പം രണ്ടാം സ്ഥാനത്താണ് ഇന്ത്യന്‍ നായകന്. ഒമ്പതു സെഞ്ചുറികളുമായി സച്ചിനാണ് പട്ടികയില്‍ ഒന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: